മുംബൈ : പ്രവാചക നിന്ദയുടെ പേരിൽ ബിജെപി മുൻ വക്താവിനെ പിന്തുടർന്ന് വേട്ടയാടുന്നതിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. നൂപുർ ശർമ്മയ്‌ക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെന്നും എന്നാൽ ആളുകൾ അവരെ ലക്ഷ്യംവെച്ച് ആക്രമിക്കുകയാണ് ചെയ്യുന്നത് എന്നും കങ്കണ പറഞ്ഞു. ഇത് അഫ്ഗാനിസ്ഥാനല്ല, മറിച്ച് ഇന്ത്യയാണെന്നും താരം ഓർമ്മപ്പെടുത്തി.
നൂപുർ ശർമ്മയ്‌ക്ക് അവരുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ അവരെ ആളുകൾ ലക്ഷ്യം വെച്ച് ആക്രമിക്കുന്നു. ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ തങ്ങൾ കോടതിയെയാണ് സമീപിക്കാറുള്ളത്. അതുപോലെ നിയമപരമായി മുന്നോട്ട് പോകുകയാണ് വേണ്ടത്, അല്ലാതെ ഡോൺ ചമയുകയല്ല ശരിയായ രീതി എന്നും കങ്കണ പറഞ്ഞു.
ഇത് അഫ്ഗാനിസ്ഥാനല്ല, ഇവിടെ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരുണ്ട്. മറന്ന് പോകുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഇത് എന്നും കങ്കണ പറഞ്ഞു.
വധഭീഷണി നേരിടുന്നുണ്ടെന്ന് നൂപുർ ശർമ്മ പരാതിപ്പെട്ടതിനെ തുടർന്ന് ഡൽഹി പോലീസ് ഇവർക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
















Comments