അഹമ്മദാബാദ്: ബിജെപി നേതാവ് ഹാർദ്ദിക് പട്ടേലിന്റെ സുരക്ഷ വർദ്ധിപ്പിച്ച് ഗുജറാത്ത് സർക്കാർ. ഭീഷണിയുടെയും സൈബർ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി. സൈബർ ആക്രമണത്തെ തുടർന്ന് ഹാർദ്ദിക് പട്ടേൽ സമൂഹമാദ്ധ്യമങ്ങളിലെ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരിക്കുകയാണ്.
വധിക്കുമെന്നുൾപ്പെടെയുള്ള ഭീഷണികളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഹാർദ്ദിക് പട്ടേലിന് ലഭിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഗുജറാത്ത് ആഭ്യന്തര വകുപ്പ് ഹാർദ്ദിക് പട്ടേലിന് സുരക്ഷ നൽകി ഉത്തവിടുകയായിരുന്നു. ഗുജറാത്ത് പോലീസാകും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുക.
ബിജെപിയിൽ ചേർന്നതിന് പിന്നാലെ പാർട്ടി അംഗത്വം സ്വീകരിക്കാനുള്ള ടോൾ ഫ്രീ നമ്പർ ഹാർദ്ദിക് പട്ടേൽ ഫേസ്ബുക്കിലും, ട്വിറ്ററിലും പങ്കുവെച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. കോൺഗ്രസ്, ഇടത് പ്രവർത്തകരും മതമൗലികവാദികളുമാണ് ഹാർദ്ദിക് പട്ടേലിനെതിരെ സൈബർ ആക്രമണവുമായി രംഗത്തുവന്നത്. ബിജെപിയ്‌ക്കെതിരെ ഹാർദ്ദിക് പട്ടേൽ നടത്തിയ പരാമർശങ്ങൾ അടങ്ങിയ വീഡിയോകളും ഇവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
















Comments