സിയോൾ: വടക്കൻ കൊറിയയുടെ ആണവ പരീക്ഷണ പരിശ്രമങ്ങളെ തടയിടാൻ ലോക ശക്തികളുടെ ശ്രമം. നിരന്തരം മിസൈൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന കിം ജോംഗ് ഉൻ ദക്ഷിണ കൊറിയക്കെതിരേയും വ്യോമ ഭീഷണി മുഴക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നേതൃത്വത്തിൽ പസഫിക്കിൽ പടയൊരുക്കം ശക്തമാക്കുന്നത്.
പസഫിക്കിൽ കൊറിയൻ മേഖലയിലെ നിരന്തര യുദ്ധഭീഷണിയുടെ ഗൗരവം ചർച്ചചെയ്യാൻ അമേരിക്കൻ ഡെപ്യൂട്ടി സെക്രട്ടറി വെൻഡീ ഷെർമാൻ സിയോളിലെത്തി. ദക്ഷിണ കൊറിയ-ജപ്പാൻ ഉദ്യോഗസ്ഥരുമായി വിദേശകാര്യ പ്രതിരോധ മേഖലയുടെ ആശങ്കകൾ ഇരുരാജ്യങ്ങളും അമേരിക്ക പങ്കുവെച്ചു. വടക്കൻ കൊറിയ ദക്ഷിണ കൊറിയയേയും ജപ്പാനേയും ലക്ഷ്യമിട്ടുള്ള ഹ്രസ്വ-ദീർഘ ദൂര മിസൈലുകൾ വിന്യസിച്ചിരിക്കുന്നതിന്റെ കണക്കുകളും ചർച്ചകളിൽ ഇരുരാജ്യങ്ങളും നിരത്തി.
വടക്കൻ കൊറിയ ആണവായുധ കാര്യത്തിൽ അന്താരാഷ്‌ട്ര നിയമങ്ങളൊന്നും അംഗീക രിക്കാൻ തയ്യാറല്ലാത്തതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഇതിനിടെ ദക്ഷിണ കൊറിയയിൽ ബൈഡൻ വന്നുപോയതിൽ കടുത്ത അമർഷം നാലുമാസം മുന്നേ കിം ജോംഗ് ഉൻ ഉന്നയിച്ചിരുന്നു. അമേരിക്കയെ വെല്ലുവിളിച്ച കിം ക്വാഡ് സഖ്യത്തിനെതിരെ ചൈനയുടെ നീക്കത്തേയും പിന്തുണയ്‌ക്കുകയാണ്.
ഏതു തരം ആണവ പരീക്ഷണങ്ങളും ഐക്യാരാഷ്‌ട്ര രക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണ്. അത്തരം പരീക്ഷണങ്ങൾക്കെതിരെ അതിവേഗ നീക്കവും പ്രതിരോധവും ലോകരക്ഷയ്‌ക്ക് അനിവാര്യമാണ്. എത്രയും വേഗം പ്യോംഗ്യാംഗ് ഭരണകൂടം ഇത്തരം നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും രക്ഷാകൗൺസിലുമായി ചർച്ചകൾക്ക് തയ്യാറാകണമെന്നും അമേരിക്കൻ പ്രതിനിധി അഭ്യർത്ഥിച്ചു.
















Comments