ബീജിംഗ്: ആഗോള ശക്തികൾ ചേരിതിരിയുന്ന സ്വാർത്ഥപരമായ സമീപനത്തെ തുറന്നു പറഞ്ഞ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന രംഗത്ത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാശ്ചാത്യരാജ്യങ്ങളുടെ ചേരിതിരിവിനെതിരെ നടത്തിയ പ്രസ്താവനയാണ് ചൈന പരാമർശിച്ചത്. ചൈനയുടെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബൽ ടൈംസാണ് പ്രസ്താവന പുറത്തുവിട്ടത്.
ഓരോ ലോകരാജ്യങ്ങൾ മേഖലയിൽ വേർതിരിഞ്ഞ് നിൽക്കുന്നത് സ്വാർത്ഥപരമായ കാര്യങ്ങൾക്കാണ്. മാനവസമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ പരിഹരിക്കാൻ ആരും മുൻകൈ എടുക്കുന്നില്ലെന്നതടക്കമുള്ള ജയശങ്കറിന്റെ പരാമർശത്തെയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രശംസിച്ചത്. യൂറോപ്പിനെതിരെ ഇന്ത്യ യുക്തി സഹ മായതും തെളിവോടുകൂടിയതുമായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ചൈന പറഞ്ഞു.
ഇന്ത്യ ഒരു ചേരിയുടേയും ഭാഗമല്ലെന്നും നിലവിലെ വിവിധ സഖ്യങ്ങൾക്കൊപ്പം നിൽക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും രാജ്യങ്ങൾക്ക് സഹായം നൽകാനുമാണെന്നും ജയശങ്കർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗ്ലോബ്‌സെക് 2022 ബ്രാറ്റിസ്ലാവ ഫോറത്തിലാണ് ഇന്ത്യയുടെ വിദേശനയം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കിയത്.
അമേരിക്ക പസഫിക് മേഖലയിൽ നടത്തിയ ക്വാഡ് സഖ്യ ഇടപെടലിനെതിരെ മൂന്ന് വർഷ മായി ചൈന പ്രതിഷേധിക്കുകയാണ്. ഇന്ത്യയുടെ പ്രസ്താവനയെ ഉപയോഗപ്പെടുത്തി ആഗോള തലത്തിൽ കൊറിയയും റഷ്യയും പറയുന്ന വാദങ്ങൾ തന്നെയാണ് ചൈനയും ആവർത്തി ക്കുന്നത്.
















Comments