തിരുവനന്തപുരം: എച്ച് ആർ ഡി എസ്സിനെതിരെ പ്രതികാര നടപടിയുമായി സംസ്ഥാന സർക്കാർ. വാഹനങ്ങളിലെ എച്ച് ആർ ഡി എസ് ബോർഡുകൾ നീക്കാൻ സ്ഥാപനത്തോട് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു. എച്ച് ആർ ഡി എസിലെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വാഹനങ്ങളിലെ സ്റ്റിക്കറുകളും ബോർഡുകളും നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
സ്വപ്ന സുരേഷും സരിത്തും ജോലി ചെയ്യുന്ന സ്ഥാപനമാണ് എച്ച് ആർ ഡി എസ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ കേരള രാഷ്‌ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സരിത്തിനെ ഇന്ന് ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു.
സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയെയും ഭാര്യയെയും മകളെയും സംബന്ധിച്ച വെളിപ്പെടുത്തൽ ദേശീയ മാദ്ധ്യമങ്ങളിൽ വരെ വലിയ ചർച്ചയായിരിക്കുകയാണ്.
















Comments