എറണാകുളം: കെ.ടി ജലീൽ നൽകിയ പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി സ്വപ്‌ന സുരേഷ്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സ്വപ്‌ന ഹൈക്കോടതിയിൽ ഹർജി നൽകി. ജലീലിന്റെ പരാതിയിൽ ഇന്നലെ വൈകീട്ടോടെയാണ് സ്വപ്‌നയ്‌ക്കെതിരെ കേസ് എടുത്തത്.
ഇന്ന രാവിലെയോടെയാണ് സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കന്റോൺമെന്റ് പോലീസ് എടുത്ത കേസിൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം വേണമെന്നും സ്വപ്‌നയുടെ പരാതിയിൽ പറയുന്നു. പോലീസ് മനപ്പൂർവ്വം വേട്ടയാടുന്നു. അതിനാൽ കോടതി ഈ സംഭവത്തിൽ ഇടപെടണം. നീതിപൂർവ്വമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ സ്വപ്‌ന ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയ്‌ക്കെതിരെ പി.സി ജോർജുമായി ചേർന്ന് ഗൂഢാലോചന നടത്തി, കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലീൽ കോടതിയെ സമീപിച്ചത്.
Comments