ശ്രീനഗർ: കശ്മീരിൽ പണ്ഡിറ്റുകൾക്ക് നേരെ നടക്കുന്ന ഭീകരാക്രമണത്തിന്റെ ഇരയായ സ്‌കൂൾ അദ്ധ്യാപിക രജനി ബാലയെ അനുസ്മരിച്ച് ബനിഹാൽ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. രജനി ബാലയെ ആദരിച്ചുകൊണ്ട് ബനിഹാൽ സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ അസംബ്ലിക്കിടെ രണ്ട് മിനിറ്റ് നേരെ മൗനം ആചരിച്ചു.
#WATCH | Students and staff members of Government Girls Higher Secondary School Banihal observed 2 minutes of silence to pay tributes to the late teacher Rajni Bala, who was killed by terrorists in Gopalpora area of Kulgam on May 31.
(Source: DIPR Ramban, Govt of J&K) pic.twitter.com/hFpAOxnJ6P
— ANI (@ANI) June 9, 2022
കൂടാതെ രജനി ജോലി ചെയ്തിരുന്ന ബനിഹാൽ സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് അവരുടെ പേര് നൽകി ആദരിക്കാനും കശ്മീർ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ലെഫ്. ഗവർണർ മനോജ് സിൻഹയാണ് അറിയിച്ചത്. രജനി ബാലയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു ഗവർണറുടെ പ്രഖ്യാപനം.
ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ ഗോപാൽപോറയിൽ മെയ് 31-നായിരുന്നു രജനി ബാലയെ (36) ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. സ്‌കൂളിന് പുറത്ത് വെച്ചായിരുന്നു ആക്രമണം. രജനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കായതിനാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്നേക്ക് രജനി കൊല്ലപ്പെട്ട് പത്ത് ദിവസം പിന്നിടുന്ന വേളയിലാണ് സ്‌കൂളിൽ അനുസ്മരണ ചടങ്ങുണ്ടായത്.
















Comments