ന്യൂഡൽഹി: ദ്രൗപദീ വസ്ത്രാക്ഷേപത്തെ സീതാ വസ്ത്രാക്ഷേപമാക്കി കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. കേന്ദ്ര സർക്കാരിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും ആദായ നികുതി വകുപ്പിനും എതിരെ വിമർശനം ഉന്നയിക്കവെയാണ് സുർജേവാല അബദ്ധം പറഞ്ഞത്. ‘സീതാ വസ്ത്രാക്ഷേപത്തിന് സമാനമായി ബിജെപി ജനാധിപത്യത്തെ വസ്ത്രാക്ഷേപം ചെയ്യുകയാണ്.‘ ഇതായിരുന്നു സുർജേവാലയുടെ വാക്കുകൾ.
മഹാഭാരതത്തിൽ, പാണ്ഡവർക്കും സഭയ്‌ക്കും മുന്നിൽ വെച്ച് വസ്ത്രാക്ഷേപം ചെയ്യപ്പെട്ട ദ്രൗപദിയെയാണ് രാമായണത്തിലെ സീതയായി സുർജേവാല അവതരിപ്പിച്ചത്.
സുർജേവാലയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്ത് വന്നു. സീതയെ ദ്രൗപദിയാക്കിയതിലൂടെ കോൺഗ്രസ് ഭഗവാൻ ശ്രീരാമന്റെ അസ്തിത്വം നിഷേധിക്കുകയാണെന്ന് ബിജെപി വിമർശിച്ചു.രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയുടെ പ്രസ്താവന.
















Comments