ശ്രീനഗർ: പ്രവാചക നിന്ദയുടെ പേരിൽ കലാപത്തിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രത. ദോഡ ജില്ലയിലെ ബന്ദേർവ്വയിൽ ഇന്ന് നിരോധനാജ്ഞ ഏർപ്പെടുത്തി. കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതിനെ തുടർന്നാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
ഇന്നലെ ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മയുടെ തലയറുക്കാനുള്ള ആഹ്വാനവുമായി കശ്മീരിലെ മുസ്ലീം പുരോഹിതൻ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ പ്രചരിക്കാൻ ആരംഭിച്ചത്. സാധാരണയായി വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷമാണ് മതമൗലികവാദികൾ കലാപത്തിനായി ഒത്തുകൂടാറ്. ഇത് പരിഗണിച്ചാണ് ഇന്ന് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
ബന്ദേർവ്വാ പോലീസ് ആണ് നടപടി നിരോധനാജ്ഞ ഏർപ്പെടുത്തിയത്. കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. യുവാക്കളുടെയും മുസ്ലീം പുരോഹിതരുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
Comments