ബംഗളൂരു: കർണാടകയിൽ വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. ഫിസിക്കൽ ട്രെയിനിംഗ് അദ്ധ്യാപകനായ 44 കാരനെതിരെയാണ് കേസ് എടുത്തത്. അതേസമയം സംഭവം അറിഞ്ഞ നാട്ടുകാർ എത്തി ഇയാളെ മർദ്ദിച്ചു.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച അദ്ധ്യാപകൻ വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും, പീഡിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
ഇതിനിടെ പെൺകുട്ടിയ്‌ക്ക് വീട്ടുകാർ വേറെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ അദ്ധ്യാപകൻ സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങൾ പുറത്തുവിടുകയായിരുന്നു.അതേസമയം സംഭവം അറിഞ്ഞ നാട്ടുകാർ സ്‌കൂളിൽ എത്തി അദ്ധ്യാപകനെ മർദ്ദിച്ചു. ചെരുപ്പുകൊണ്ടായിരുന്നു മർദ്ദിച്ചത്. സംഭവത്തിൽ നാട്ടുകാരും പരാതി നൽകിയിട്ടുണ്ട്.
Comments