പാലക്കാട്: താൻ ഗർഭപാത്രം വാഗ്ദാനം ചെയ്‌തെന്ന ഷാജ് കിരണിന്റെ ആരോപണത്തോട് പ്രതികരിച്ച് സ്വപ്‌ന സുരേഷ്. അമ്മയാകില്ലെന്ന ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് തനിക്ക് കഴിയുന്നത് ചെയ്യാമെന്ന് പറഞ്ഞത്.
കുഞ്ഞിനായി 10 ലക്ഷം രൂപ ഷാജ് കിരൺ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്‌ന പറഞ്ഞു. അവരുടെ വേദന മനസിലാക്കിയാണ് പൈസ വേണ്ടെന്ന് അറിയിച്ചത്.ആരോഗ്യം അനുവദിക്കുകയാണെങ്കിൽ നിങ്ങളെ ഞാനൊരു അമ്മയാക്കാമെന്നാണ് താൻ അവരോട് പറഞ്ഞത്. ഒരു സ്ത്രീയുടെ വേദനയാണ് താൻ മനസിലാക്കിയതെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു.
തനിക്ക് മക്കളില്ലായിരുന്നെങ്കിൽ താനും കുറെ അനുഭവിച്ചേനെ, ഒരുപാട് പള്ളികളിലും അമ്പലത്തിലും അവർ പോയിട്ടുണ്ടാവുമെന്ന് സ്വപ്‌ന പറഞ്ഞു. എല്ലാ റിസ്‌ക്കും എടുത്ത് ഒരു കുഞ്ഞിനെ നൽകാമെന്നാണ് താൻ പറഞ്ഞത്. അതിലെന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ആർക്കുവേണേലും തന്നെ അടിക്കാമെന്നും സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് തന്റെ ഫ്‌ളാറ്റിൽ വാർത്താ സമ്മേളനം നടത്തിയാണ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖപുറത്ത് വിട്ടത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ളതാണ് ശബ്ദരേഖ.
















Comments