ലക്‌നൗ: പ്രവാചകനെ നിന്ദിച്ചെന്ന പേരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച മതതീവ്രവാദികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. 109 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കാൻ സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ ജുമാ നമസ്‌ക്കാരത്തിന് ശേഷമാണ് സംസ്ഥാനത്ത് കലാപത്തിനുള്ള ശ്രമങ്ങൾ നടന്നത്. പോലീസ് കൃത്യമായി ഇടപെട്ടതിനാൽ വൻ സംഘർഷമാണ് ഒഴിവായത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹരൻപൂരിൽ നിന്നും 38 പേരെ അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജിൽ നിന്നും 15 പേരും, ഹത്രാസിൽ നിന്നും 24 പേരും അറസ്റ്റിലായിട്ടുണ്ട്. മൊറാദാബാദിൽ നിന്നും ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസാബാദിൽ നിന്നും രണ്ട് പേരും, അംബേദ്കർനഗറിൽ നിന്നും 23 പേരും അറസ്റ്റിലായിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
വെളളിയാഴ്ചയായതിനാൽ സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. സമാധാനപരമായി പ്രാർത്ഥന നടത്താൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് വകവയ്‌ക്കാതെയായിരുന്നു ആക്രമണങ്ങൾ. പല സ്ഥലങ്ങളിലും പോലീസുകാർക്ക് നേരെയും മതമൗലികവാദികൾ ശക്തമായ ആക്രമണം നടത്തിയിരുന്നു.
















Comments