ന്യൂഡൽഹി: റംസേ ഹണ്ട് സിൻഡ്രോം ബാധിച്ച് മുഖത്തിന്റെ ഒരു ഭാഗം തളർന്നു പോയ ഗായകൻ ജസ്റ്റിൻ ബീബറെ അപമാനിച്ച് കൊമേഡിയൻ മുനാവർ ഫറൂഖി. രോഗബാധയെ തുടർന്ന് തന്റെ മുഖത്തിന്റെ വലതുഭാഗം തളർന്നുവെന്നും ചിരിക്കാനോ കണ്ണ് ചിമ്മാനോ പോലും കഴിയുന്നില്ലെന്നും ബീബർ അറിയിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് ഫറൂഖി രംഗത്ത് വന്നിരിക്കുന്നത്.
‘പ്രിയപ്പെട്ട ബീബർ,എനിക്ക് താങ്കളുടെ അവസ്ഥ മനസ്സിലാകുന്നുണ്ട്. ഇവിടെ ഇന്ത്യയിലും വലത് ഭാഗം ശരിയായി പ്രവർത്തിക്കുന്നില്ല.‘ ഇതായിരുന്നു ഫറൂഖിയുടെ പരാമർശം.
മുൻ ബിജെപി നേതാവ് നടത്തിയ രാഷ്‌ട്രീയ പരാമർശത്തെ വളച്ചൊടിച്ച് ഇടത് പക്ഷത്തിന്റെ ആശീർവാദങ്ങളോടെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാജ്യത്തിനകത്തും പുറത്തും വലിയ പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് ഫറൂഖിയുടെ പ്രസ്താവന.
മുനാവർ ഫറൂഖിയുടെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്നത്. ഗോധ്ര കൂട്ടക്കൊലയെ ന്യായീകരിച്ച നാവിൽ നിന്നും ഇതിൽ കൂടുതൽ സംസ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് ചിലർ പ്രതികരിച്ചു. ദുരന്തങ്ങളെയും രോഗബാധകളെയും രാഷ്‌ട്രീയവത്കരിച്ച് ആഘോഷിക്കാൻ വികലമായ മാനസികാവസ്ഥ ഉള്ളവർക്ക് മാത്രമേ കഴിയൂ എന്നും ചിലർ കുറിക്കുന്നു.
2002ൽ ഗോധ്രയിൽ ഇസ്ലാമിക ഭീകരവാദികൾ നടത്തിയ കൂട്ടക്കുരുതിയെ കാർട്ടൂൺ എന്ന് പരാമർശിച്ചതിന്റെ പേരിൽ വിമർശനം നേരിട്ടയാളാണ് മുനാവർ ഫറൂഖി. ടെലിവിഷൻ പരിപാടിയിലൂടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച സംഭവത്തിലും മുനാവർ ഫറൂഖി വലിയ തോതിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.
















Comments