ഇടുക്കി: ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ജനതയുടെ ആശങ്കയ്‌ക്ക് കാരണം മാറിമാറി ഭരിച്ച മുന്നണികൾ ആണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. സുപ്രീംകോടതി വിധിക്കെതിരെ കർഷകരെ ഇളക്കിവിട്ട് യഥാർത്ഥ പ്രശ്‌നങ്ങൾ മൂടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി പറഞ്ഞു.
കർഷക ജനതയോടും കാർഷികമേഖല യോടും കേരളം ഭരിച്ച മുന്നണികൾ സ്വീകരിച്ച നികൃഷ്ടമായ നിഷേധമാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിന് കാരണമായത്. ഈ നീണ്ട കാലയളവിൽ വ്യക്തവും ശാസ്ത്രീയവുമായ നയപരിപാടികൾ ഇരുമുന്നണികളും സ്വീകരിച്ചിട്ടില്ല. വനം വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണുകൾ 10 കിലോമീറ്റർ ആയിരിക്കണമെന്ന നിയമം നിലനിൽക്കുകയാണ് വയനാട്ടിൽ മുന്നൂറോളം കരിങ്കൽ ക്വാറികൾക്കും തടി മില്ലുകൾക്കും വൻകിട റിസോർട്ടുകൾക്കും സംസ്ഥാനസർക്കാർ അനുമതി നൽകിയതെന്നും സംരക്ഷണ സമിതി പറഞ്ഞു
കാലാവസ്ഥയെ തകിടം മറിക്കുകയും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകർക്കുകയും ക്യഷി അസാധ്യമാക്കി തീർക്കുകയും ചെയ്ത മാഫിയകൾക്ക് വേണ്ടി നിലകൊള്ളുകയായിരുന്നു കേരളം ഭരിച്ച സർക്കാരുകൾ. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്ന കർഷക തൊഴിലാളി വനവാസി ജനവിഭാഗങ്ങൾ നൽകുന്ന ഇന്ന് പരിസ്ഥിതി സേവനങ്ങൾ കണക്കിലെടുത്ത് പൊതുഖജനാവിൽ നിന്ന് അവർക്ക് ആനുകൂല്യങ്ങൾ നൽകിയും തൊഴിൽ നൽകി ഈ പ്രദേശത്തെ ജനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുകയും കോടതിവിധിയെ മാനിക്കുകയുമാണ് വേണ്ടതെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പറഞ്ഞു.
















Comments