തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്ക് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണ് ഇത്ര നിർബന്ധമെന്ന് ജയരാജൻ ചോദിച്ചു. വിഷയത്തിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കറുത്ത ഷർട്ടും, കറുത്ത മാസ്‌കും ധരിച്ചേ പുറത്തേക്ക് ഇറങ്ങൂവെന്ന് എന്താണ് ഇത്ര നിർബന്ധം. നിങ്ങൾ ഇതുവരെ കറുത്ത മാസ്‌ക് ധരിച്ചിട്ടുണ്ടോ?. ഒരു മുഖ്യമന്ത്രിയ്‌ക്ക് സുരക്ഷ വേണ്ടെയെന്നും ജയരാജൻ ചോദിച്ചു.
മുഖ്യമന്ത്രിയ്‌ക്കെതിരെ ആർഎസ്എസും യുഡിഎഫും കത്തിയും വാളുമായി നടക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയ്‌ക്ക് ആവശ്യമായ സുരക്ഷ നൽകേണ്ടേ?. എന്തടിസ്ഥാനത്തിലാണ് മാദ്ധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുന്നത്? ആർക്കുവേണ്ടിയാണ്?.
ഹൈറേഞ്ച് അതോറിറ്റി ഓഫ് ഇന്ത്യ ആർഎസ്എസിന്റെ സ്ഥാപനം ആണ്. അവിടെ പരിശീലനം നേടുന്ന ആളുകളെ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്നത്. ജയിലിലെ സ്വർണക്കടത്തുൾപ്പെടെ വിവിധ കേസുകളിൽ ജയിലിൽ കിടന്നപ്പോൾ പറയാത്ത കാര്യങ്ങൾ ഇപ്പോൾ പറയുന്നത് എന്ത് ജനാധിപത്യമാണ്. ഭീകര പ്രവർത്തനമോ അക്രമമോ ആണോ ജനാധിപത്യം. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് പ്രതിപക്ഷം തങ്ങളാണ്. സിപിഎം അക്രമ രാഷ്‌ട്രീയത്തിന് എതിരാണെന്ന് എല്ലാവർക്കുമറിയാമെന്നും ജയരാജൻ വ്യക്തമാക്കി.
Comments