ന്യൂഡൽഹി: ഇന്ത്യയിൽ മതമൗലികവാദികളിൽ നിന്നും ഭീഷണി നേരിടുന്ന മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഡച്ച് നിയമസഭാംഗം ഗീർത് വൈൽഡേഴ്സിന് മതമൗലികവാദികളുടെ വധഭീഷണി. വൈൽഡേഴ്സ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഭീഷണികളുടെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു.
ധീരയായ നൂപുർ ശർമ്മയെ പിന്തുണച്ചതിന് നൂറുകണക്കിന് വധഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും എന്റെ നിലപാട് മാറാൻ പോകുന്നില്ല. ഇത് എന്നെ കൂടുതൽ ദൃഢനിശ്ചയമുള്ളവനാക്കുകയാണ്. നൂപുർ ശർമ്മയ്‌ക്കുള്ള ഐക്യദാർഢ്യം ഞാൻ ഒരിക്കൽക്കൂടി പ്രഖ്യാപിക്കുകയാണ്. കാരണം, തിന്മയ്‌ക്ക് ഒരിക്കലും വിജയിക്കാനാകില്ല. വൈൽഡേഴ്സ് ട്വീറ്റ് ചെയ്തു. അശ്ലീല ചുവയുള്ള ഭീഷണികളാണ് പലപ്പോഴും ഗീർത് വൈൽഡേഴ്സിന് ലഭിക്കുന്നത്.
പ്രവാചകനിന്ദ നടത്തിയെന്ന ആരോപണത്തിൽ ഇന്ത്യ മാപ്പ് പറയണമെന്ന വിവാദത്തിലാണ് ഗീർത് വൈൽഡേഴ്സ് പ്രതികരിച്ചത്. പ്രവാചകനെതിരെ നേതാക്കൾ നടത്തിയ പ്രസ്താവനയിൽ ഇന്ത്യ എന്തിന് മാപ്പ് പണയണമെന്ന് ഗീർത് ചോദിച്ചു. ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്നും ഭീഷണിപ്പെടുത്തുന്ന രാജ്യങ്ങൾക്ക് മുന്നിൽ അടിപതറരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രീണന രാഷ്‌ട്രീയം കാര്യങ്ങൾ വഷളാക്കുകയേ ഉള്ളൂവെന്നും പാർട്ടി ഫോർ ഫ്രീഡം നേതാവായ ഗീർത് വൈൽഡേഴ്‌സ് അഭിപ്രായപ്പെട്ടിരുന്നു. മുസ്‌ലിം രാജ്യങ്ങളുടെ ഭീഷണിക്കു മുമ്പിൽ നിങ്ങൾ അടിപതറരുത്. സ്വാതന്ത്ര്യത്തിനായി നിലകൊള്ളൂ എന്നും ഗീർത് കുറിച്ചിരുന്നു.
















Comments