ഡൽഹി: പ്രവാചക നിന്ദ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് താൻ ഇരയാകുമെന്ന് നവീൻ കുമാർ ജിൻഡാൽ. മതനിന്ദ നടത്തി എന്ന ആരോപണത്തിന് പിന്നാലെ നവീൻ കുമാറിന്റെ ബിജെപി അംഗത്വം പാർട്ടി റദ്ദാക്കിയിരുന്നു. പിന്നാലെ യുപിയിലെ കാൺപൂരിലടക്കം രാജ്യത്തുടനീളം മുസ്ളീം മതതീവ്രവാദികൾ അക്രമം നടത്തുകയും നേതാക്കൾക്ക് നേരെ ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ബിജെപി നേതാവ് നൂപൂർ ശർമ്മയ്‌ക്കു നേരെയും വധഭീഷണികൾ ഉയർന്നിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് ട്വിറ്ററിലൂടെയാണ് നവീൻ കുമാർ ജിൻഡാൽ പ്രതികരിച്ചത്.
തന്നെക്കുറിച്ചോ തന്റെ കുടുംബാംഗങ്ങളെക്കുറിച്ചോ വിരങ്ങൾ പങ്ക് വെയ്‌ക്കെരുതെന്ന് നവീൻ കുമാർ ജിൻഡാൽ അഭ്യർത്ഥിച്ചു. തന്റെ അഭ്യർത്ഥനങ്ങൾ അവഗണിച്ചും പലരും തന്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തന്റെയും തന്റെ കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ട്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങൾക്ക് താനും കുടുംബവും ഇരയാകുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ വന്ന വധഭീഷണികളുടെ സ്ക്രീൻ ഷോട്ടുകളും ഭീഷണി സന്ദേശങ്ങൾ വന്ന ഫോൺ നമ്പറുകളുമടക്കം ഡൽഹി പോലീസിന് ടാഗ് ചെയ്തുകൊണ്ടാണ് നവീൻ കുമാർ ജിൻഡാൽ ട്വിറ്റ് ചെയ്തിരിക്കുന്നത്. തന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കരുതി നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നൂപൂർ ശർമ്മയ്‌ക്ക് നേരെയും വധഭീഷണികൾ ഉയർന്നിരുന്നു. തുടർന്ന് പോലീസ് ഇവർക്ക് സുരക്ഷ ഒരുക്കുകയും ചെയ്തു.
















Comments