വാട്ടര്‍ പ്യൂരിഫയര്‍നുള്ളില്‍ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്താന്‍ ശ്രമം; നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രണ്ട് പേരെ പിടികൂടി

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: വാട്ടര്‍ പ്യൂരിഫയര്‍നുള്ളിലെ രഹസ്യ അറയില്‍ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മുംബൈ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ 4.88 കിലോ കഞ്ചാവ് കണ്ടെടുത്തു.കൊറിയര്‍ സര്‍വീസ് വഴി ഓസ്‌ട്രേലിയയിലേക്ക് അയച്ച വാട്ടര്‍ പ്യൂരിഫയറിനുള്ളില്‍ രഹസ്യ അറ നിര്‍മിച്ചാണ് കഞ്ചാവ് കടത്തിയത്.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കൊറിയര്‍ സ്ഥാപന ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് കണ്ടെത്തി. വെരിഫിക്കേഷനുകള്‍ നടത്താതെയാണ് ചരക്കുകള്‍ കയറ്റി അയച്ചിരുന്നതെന്ന് കണ്ടെത്തി. ഇത്തരത്തില്‍ ഇതിന് മുന്‍പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും എന്‍സിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂട്ടിചേര്‍ത്തു.

Share