ന്യൂഡൽഹി : എല്ലാവരും യോഗ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 ന് അന്ത്രാഷ്‌ട്ര യോഗാ ദിനം ആചരിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. യോഗയുടെ പ്രാധാന്യം വ്യക്തമാക്കിത്തരികയും അത് പരിശീലിപ്പിക്കുകയും ചെയ്യുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
‘വരുന്ന ദിവസങ്ങളിൽ ലോകം അന്താരാഷ്‌ട്ര യോഗാ ദിനം ആചരിക്കും. യോഗാ ദിനം ആചരിക്കാനും യോഗ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. യോഗയുടെ ഗുണങ്ങൾ പലതാണ്” എന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
വരും ദിവസങ്ങളിൽ ലോകം അന്താരാഷ്‌ട്ര യോഗാ ദിനം ആചരിക്കും. യോഗാ ദിനം ആചരിക്കാനും യോഗ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. യോഗയുടെ ഗുണങ്ങൾ പലതാണ്… https://t.co/UESTuNPNbW
— Narendra Modi (@narendramodi) June 12, 2022
മെയ് 29 ന്, പ്രധാനമന്ത്രി, തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ നടത്തിയ പ്രസംഗത്തിൽ, അന്താരാഷ്‌ട്ര യോഗാ ദിനം എല്ലാവരും ആഘോഷിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ”ഇത്തവണ യോഗ ദിനം ആഘോഷിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, നിങ്ങളുടെ നഗരത്തിലോ പട്ടണത്തിലോ ഗ്രാമത്തിലോ ഏറ്റവും സവിശേഷമായ ഏതെങ്കിലും സ്ഥലം ഇതിനായി തിരഞ്ഞെടുക്കുക. ഈ സ്ഥലം ഒരു പുരാതന ക്ഷേത്രവും വിനോദസഞ്ചാര കേന്ദ്രവുമാകാം, അല്ലെങ്കിൽ അത് പ്രശസ്തമായ നദിയുടെയോ തടാകത്തിന്റെയോ തീരമാകാം. ഇതോടെ, യോഗയ്‌ക്കൊപ്പം നിങ്ങളുടെ പ്രദേശത്തിന്റെ വ്യക്തിത്വം ദൃഢമാകുകയും അവിടെ വിനോദസഞ്ചാരത്തിന് കൂടുതൽ ഉത്തേജനം ലഭിക്കുകയും ചെയ്യും” എന്ന് അദ്ദേഹം പറഞ്ഞിരുന്നു
















Comments