ന്യൂഡൽഹി: വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം രാജ്യവ്യാപകമായി കലാപം അഴിച്ചു വിട്ട മതമൗലികവാദികൾക്കെതിരെ ശക്തമായ പ്രതികരണവുമായി ബജ്‌രംഗ് ദൾ. രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരെ രാജ്യവ്യാപകമായി പ്രതിരോധം തീർക്കാൻ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദളിനോട് നിർദ്ദേശിച്ചു. രാജ്യത്തെ ജിഹാദി ഭീകരപ്രവർത്തനങ്ങൾക്ക് ജനകീയ മുഖം നൽകാനുള്ള ആസൂത്രിതമായ നീക്കങ്ങൾക്കെതിരെ രാഷ്‌ട്രപതിക്ക് പരാതി നൽകാനും ബജ്‌രംഗ് ദൾ തീരുമാനിച്ചു.
വെള്ളിയാഴ്ച കലാപങ്ങൾക്കെതിരെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംഘടിക്കാനും ഹനുമാൻ ചാലിസ ആലപിക്കാനും ബജ്‌രംഗ് ദൾ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് വെളിയാഴ്ച കലാപങ്ങൾക്ക് പിന്നിൽ. അക്രമികൾ ക്ഷേത്രങ്ങൾക്ക് നേരെയും നിരപരാധികളുടെ വീടുകൾക്ക് നേരെയും കല്ലെറിഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ഇനി കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും ബജ്‌രംഗ് ദൾ വ്യക്തമാക്കി.
നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ വരെ ജിഹാദികൾ ആഹ്വാനം ചെയ്തു. ഇത്തരം നിയമവിരുദ്ധ ഫത്വകൾ പുറപ്പെടുവിച്ച് ഹൈന്ദവ സമൂഹത്തെ ഭീഷണിപ്പെടുത്താം എന്നത് ജിഹാദികളുടെ വ്യാമോഹം മാത്രമാണ്. ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ശരീഅത്ത് നിയമങ്ങളല്ലെന്നും ഭരണഘടനയാണെന്നും ജിഹാദികൾ വിസ്മരിക്കരുതെന്ന് വി എച്ച് പി നേതാവ് കപിൽ ഖന്ന മുന്നറിയിപ്പ് നൽകിയിരുന്നു.
Comments