ഡൽഹി :അടുത്ത ഒരു വർഷത്തിനുള്ളിൽ 1,48,463 പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി റെയിൽവേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.അടുത്ത 18 മാസത്തിനുള്ളിൽ വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലും 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യണമെന്നാണ് നിർദേശം.റെയിൽവേ, പ്രതിരോധം , ആഭ്യന്തരം, പോസ്റ്റുകൾ, റവന്യൂ എന്നി വകുപ്പുകളിലായി 21.75 ശതമാനം തസ്തികകളാണ് ഒഴിഞ്ഞുകിടന്നത്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ പ്രതിവർഷം ശരാശരി 43,678 പേരെ റിക്രൂട്ട് ചെയ്തിരുന്ന സ്ഥാനത്താണ് ഒന്നര ലക്ഷം നിയമനം നടത്താൻ പോകുന്നത്.പുതിയ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2020 മാർച്ച് 1 വരെ സ്ഥാനത്തുള്ള കേന്ദ്ര സർക്കാർ സാധാരണ ജീവനക്കാരുടെ എണ്ണം അനുവദിച്ച അംഗസംഖ്യയിൽ നിന്ന് 31.91 ലക്ഷമാണ്. ശമ്പളത്തിനും അലവൻസുകൾക്കുമുള്ള ചെലവ് കൂടെ ഉൾപ്പെടുത്തിയാണ്
വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.
പ്രധാന മന്ത്രിയുടെ നിർദേശ പ്രകാരമാണ് 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ ഒഴിവുകളുടെ വിശദാംശങ്ങൾ തയ്യാറാക്കാൻ വിവിധ വകുപ്പുകളോടും മന്ത്രാലയങ്ങളോടും അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ഒരോ വർഷവും
കഴിഞ്ഞ 8 വർഷത്തിനിടെ പ്രതി വർഷം ശരാശരി 43,678 പേരെയും നിയമിച്ചു.ഈ സാമ്പത്തിക വർഷം (2022-23 )1,48,463 പേരെയും റിക്രൂട്ട് ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു .അതേസമയം ശമ്പളത്തിനും അലവൻസുകൾക്കുമുള്ള മൊത്തം ചെലവിൽ 2018-19 ലെ 36.78 ശതമാനത്തിൽ നിന്ന് 2019-20 ൽ 35.06 ശതമാനമായി കുറഞ്ഞു എന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഇതേ കാലയളവിൽ 81,000 തസ്തികകൾ സറണ്ടർ ചെയ്യാനുള്ള നിർദ്ദേശത്തിനെതിരെ കഴിഞ്ഞ ആറ് വർഷത്തിനിടെ 72,000 പോസ്റ്റുകൾ റെയിൽവേ നിർത്തലാക്കിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.നിർത്തലാക്കിയവയെല്ലാം ഗ്രൂപ്പ് സി, ഡി തസ്തികകളാണ്.നിലവിൽ ഇത്തരം തസ്തികകൾ വഹിക്കുന്ന ജീവനക്കാർ റെയിൽവേയുടെ വിവിധ വകുപ്പുകളിൽ ലയിപ്പിക്കാൻ സാധ്യതയുണ്ടെന്നും റെയിൽവേയുടെ പ്രവർത്തനം ആധുനികവും ഡിജിറ്റലൈസ് ചെയ്തതിനാലുമാണ് ഈ തസ്തികകൾ ഒഴിവാക്കേണ്ടി വന്നതെന്ന് അധികൃതർ പറയുന്നു.
രേഖകൾ അനുസരിച്ച്, 16 സോണൽ റെയിൽവേകൾ 2015-16 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 56,888 ആവശ്യമല്ലാത്ത
തസ്തികകൾ സറണ്ടർ ചെയ്തിട്ടുണ്ട്, കൂടാതെ 15,495 എണ്ണം കൂടി സറണ്ടർ ചെയ്യാനുണ്ട്. വടക്കൻ റെയിൽവേ 9,000-ലധികം തസ്തികകൾ സറണ്ടർ ചെയ്തപ്പോൾ സൗത്ത് ഈസ്റ്റേൺ റെയിൽവേ 4,677-ഓളം തസ്തികകൾ ഉപേക്ഷിച്ചു. ദക്ഷിണ റെയിൽവേ 7,524 തസ്തികകളും കിഴക്കൻ റെയിൽവേ 5,700-ലധികവും തസ്തികകൾ നിർത്തലാക്കിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
















Comments