മുംബൈ: ജൂഹുവിൽ 75 വയസ്സുകാരനെതിരെ ബലാത്സംഗ കേസ്. 35 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായാണ് വ്യവസായിക്കെതിരായ പരാതി. ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തതായാണ് പരാതിയിൽ പറയുന്നത്.
ബലാത്സംഗത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. പരാതി കൊടുക്കുകയോ സംഭവം ആരോടെങ്കിലും പറയുകയോ ചെയ്താൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി.
തുടർന്ന്, ഡി കമ്പനിയിൽ നിന്ന് എന്ന പേരിൽ തനിക്ക് ടെലിഫോണിൽ ഭീഷണി ലഭിച്ചതായും എഴുത്തുകാരി കൂടിയായ യുവതി പറഞ്ഞു. പ്രതി യുവതിയിൽ നിന്നും 2 കോടി രൂപ കടം വാങ്ങിയിരുന്നു. അത് തിരികെ ചോദിച്ചപ്പോഴായിരുന്നു ബലാത്സംഗവും വധഭീഷണിയും.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ അധോലോക ബന്ധം സംശയിക്കുന്നതായാണ് വിവരം.
Comments