കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ തെരുവുകളിൽ അഴിഞ്ഞാടുന്ന മതതീവ്രവാദികൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത 19കാരിയ്‌ക്ക് ജാമ്യം. ബെൽദംഗ സ്വദേശിനിയായ ഐഷണി ബിശ്വാസിനാണ് ജാമ്യം ലഭിച്ചത്. ഏഴ് ദിവസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ഐഷണിയ്‌ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു ഐഷണി കലാപകാരികൾക്കെതിരെ പ്രതികരിച്ചത്. കലാപകാരികളെയെല്ലാം രാജ്യത്ത് നിന്നും അടിച്ച് പുറത്താക്കണം എന്നായിരുന്നു ഐഷണിയുടെ പോസ്റ്റ്. ഇത് ശ്രദ്ധയിൽപ്പെട്ട മതമൗലികവാദികൾ ഐഷണിയ്‌ക്കെതിരെ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് 19കാരിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഐഷണിയെ പോലീസ് കസ്റ്റഡിയിൽവിട്ടിരുന്നു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഐഷണിയെ ഇന്നലെ ബെർഹാംപൂർ ജില്ലാ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഉപാധികളോടെയാണ് ഐഷണിയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചത്.
















Comments