തിരുവനന്തപുരം: ക്രൈം നന്ദകുമാർ അറസ്റ്റിൽ. സഹപ്രവർത്തകയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളം നോർത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി-പട്ടികവർഗ്ഗ നിരോധന നിയമപ്രകാരമാണ് കേസ്. ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ അശ്ലീലദൃശ്യം നിർമ്മിക്കാൻ ജീവനക്കാരിയെ പ്രേരിപ്പിച്ചെന്നാണ് പരാതി. നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ കാക്കനാട് സ്വദേശിയായ യുവതി സ്ഥാപനം വിട്ടു.
അതേസമയം ക്രൈംനന്ദകുമാറിന്റെ അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമാണെന്ന ആരോപണവും ഉയരുന്നുണ്ട്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സരിത നായർ നൽകിയ മൊഴിക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടുള്ള ഗൂഢാലോചനയാണെന്ന് ക്രൈം നന്ദകുമാർ ആരോപിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ സരിതയുടെ രംഗപ്രവേശനത്തിന് പിന്നിൽ മുഖ്യമന്ത്രിയാണ്. എഡിജിപി എം.ആർ.അജിത്കുമാർ, ഷാജ് കിരൺ, സരിത നായർ, പിണറായി വിജയൻ എന്നിവർ ചേർന്നാണ് മൊഴി നൽകാനുള്ള ഗൂഢാലോചന നടത്തിയതെന്നും ഇയാൾ ആരോപിച്ചിരുന്നു. അതേസമയം ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ പോലീസ് റെയ്ഡ് നടത്തുകയാണ്.
















Comments