ഭാരത്തിന്റെ സൈന്യത്തിന് കരുത്ത് പകരുന്ന കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി അഗ്നിപഥിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ കരുതി കൂട്ടിയുള്ള ആക്രമണത്തെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി തീരാൻ ലക്ഷക്കണക്കിന് യുവാക്കൾക്ക് അവസരം നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. ഈ പദ്ധതിയെ എതിർക്കുന്ന രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയാണ് ഇന്ത്യൻ സൈന്യത്തിന്റെ വൺ റാങ്ക് വൺ പെൻഷൻ നിർത്തലാക്കിയത് എന്ന് സന്ദീപ് വാര്യർ പറഞ്ഞു. അത് തിരുത്താൻ മോദി സർക്കാർ വരേണ്ടിവന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
സാം മനേക്‌ഷായെ അവഹേളിതനാക്കി പടിയിറക്കി വിട്ടത് കോൺഗ്രസാണ്. കരസേനാ മേധാവിയെ തെരുവ് ഗുണ്ട എന്നു വിളിച്ചതും കോൺഗ്രസാണ്. അതിനാൽ കോൺഗ്രസ് വ്യാജ സൈനിക സ്നേഹവുമായി വരേണ്ടതില്ല എന്നും സന്ദീപ് വാര്യർ കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് പറഞ്ഞു. നമ്മുടെ യുവതലമുറ പതിനേഴര വയസ്സിൽ ജോലിക്ക് കയറി നല്ല പരിശീലനം ലഭിച്ച് നാല് വർഷം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവരുടെ കൈവശം പതിനൊന്ന് ലക്ഷം രൂപയും നല്ല തൊഴിൽ നൈപുണ്യവും ഉണ്ടാവുമെന്നും ഇന്ത്യൻ സൈന്യത്തിന്റെ അച്ചടക്കവും ആത്മാർത്ഥതയും ആർജ്ജിച്ചെടുത്ത അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യാൻ ഈ നാട്ടിലെ സ്വകാര്യ , പൊതുമേഖലാ , കോർപ്പറേറ്റ് സ്ഥാപനങ്ങൾ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
17.5 വയസ് മുതൽ 23 വയസ് വരെയുളള യുവാക്കൾക്ക് നാല് വർഷത്തേക്ക് സൈനിക സേവനം ചെയ്യുന്നതിനുളള അവസരം ഒരുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. എന്നാൽ നാല് വർഷം കഴിഞ്ഞാൽ ഭാവി ഇരുട്ടിലാകുമെന്നും പഴയ രീതിയിലുളള റിക്രൂട്ട്‌മെന്റാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് അക്രമികൾ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. അക്രമികൾക്ക് പിന്തുണ നൽകുകയാണ് എരിതീയിൽ എണ്ണ ഒഴിച്ചുകൊണ്ട് രാജ്യത്താകമാനം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്.
Comments