എറണാകുളം: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സരിതാ എസ് നായർക്ക് തിരിച്ചടി. സരിത നൽകിയ അപേക്ഷ കോടതി തള്ളി. എറണാകുളം സെഷൻസ് കോടതിയിലാണ് സരിത അപേക്ഷ നൽകിയത്.
സ്വപ്‌ന നൽകിയ രഹസ്യമൊഴിയിൽ തന്നെക്കുറിച്ച് പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്. എന്നാൽ രഹസ്യമൊഴിയുടെ പകർപ്പ് മൂന്നാം കക്ഷിയ്‌ക്ക് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. മൊഴിപ്പകർക്ക് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും, വിജിലൻസും നൽകിയ അപേക്ഷകൾ സമാന രീതിയിൽ കോടതി തള്ളിയിരുന്നു. രാവിലെയാണ് സരിത സ്വപ്‌നയുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
സ്വപ്‌ന സുരേഷിനെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ സരിത കക്ഷിയാണ്. ഇതിൽ ഈ മാസം 23 ന് സരിതയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതിനിടെയാണ് സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത കോടതിയെ സമീപിച്ചത്.
















Comments