ന്യൂഡല്‍ഹി: 44-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ചരിത്രപരമായ ദീപശിഖാ പ്രയാണം പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 5 മണിക്കാണ് ചടങ്ങ്. പരിപാടിയിൽ പ്രധാന മന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും. ഫിഡെ പ്രസിഡന്റ് അർക്കാഡി ഡ്വോർകോവിച്ച് പ്രധാനമന്ത്രിക്ക് ദീപം കൈമാറും. പിന്നീട് ദീപം പ്രധാനമന്ത്രി ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് കൈമാറും.
40 ദിവസത്തിനുള്ളിൽ 75 നഗരങ്ങളിൽ ദീപം കൊണ്ടുപോകും. എല്ലാ സ്ഥലങ്ങളിലിലെയും ഗ്രാൻഡ്മാസ്റ്റർമാർ ദീപം ഏറ്റുവാങ്ങും.ശ്രീനഗർ, ജയ്പൂർ, സൂറത്ത് , മുംബൈ, ഭോപ്പാൽ ,പാട്‌ന, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു , തൃശൂര്‍, പോർട്ട് ബ്ലെയർ, കന്യാകുമാരി എന്നീ നഗരങ്ങളിലൂടെ ദീപ ശിഖ കടന്ന് പോകും. ദേശീയ തലസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന യാത്ര ജൂലൈ 27 ന് മഹാബലിപുരത്ത് എത്തിച്ചേരും.
44-ാമത് മത് ചെസ് ഒളിമ്പ്യാഡ് 2022 ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയിലാണ് നടക്കുന്നത്. ഒളിമ്പ്യാഡിൽ 187 രാജ്യങ്ങളിൽ നിന്നുള്ള 343 ടീമുകളാണ് പങ്കെടുക്കുന്നത്. ഓപ്പൺ വിഭാഗത്തിൽ 189 ടീമുകളും വനിതാ വിഭാഗത്തിൽ 154 ടീമുകളും പങ്കെടുക്കും.
1927 മുതലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 30 വർഷത്തിന് ശേഷം ഇന്ത്യയും, ഏഷ്യയും ആദ്യമായിട്ടാണ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇവയ്‌ക്ക് പുറമെ ഒരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷവുമാണ്.
Comments