ഗുവാഹത്തി: അസമിൽ കനത്ത മഴ തുടരുകയാണ്. നഗരങ്ങൾ പലതും വെള്ളക്കെട്ടിലായി കഴിഞ്ഞു. അതിനിടെയാണ് ഗുവാഹത്തിയിലെ റോഡിൽ നിന്നും കൗതുകകരമായ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നരിക്കുന്നത്.
ഗുവാഹത്തി നഗരത്തിലെ റോഡിൽ നീന്തിത്തുടിക്കുന്ന മീനുകളാണ് ദൃശ്യത്തിലുള്ളത്. ട്വിറ്റർ ഉപയോക്താവായ ശർമദിവസ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റോഡിലെ വെള്ളത്തിൽ വലിയ മീനുകൾ നീന്തിതുടിക്കുന്ന ദൃശ്യങ്ങൾ നിമിഷ നേരെ കൊണ്ട് ട്വിറ്ററിൽ വൈറലാകുകയും ചെയ്തു.
Fish on road of Guwahati. Assam flood reaches to city. pic.twitter.com/ZxBM6vO0H8
— sharmadivas (@sharmadivas) June 14, 2022
അതേസമയം അസമിൽ പലയിടത്തും വെള്ളപ്പൊക്കം മൂലം വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നിരവധി മേഖലകളിൽ വൈദ്യുതി സേവനംനിലച്ചിരിക്കുകയാണ്. ജനറേറ്ററിൽ നിന്നും മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ എത്തിയ യുവാക്കളുടെ നീണ്ട നിരയും അസമിൽ കാണാം. ഇതിന്റെ ദൃശ്യങ്ങളും ട്വിറ്ററിൽ പുറത്തുവന്നിരുന്നു.
No electricity supply in many parts of Assam due to floods. A man in Mangaldai has taken this opportunity to charge mobile phones of villagers by running generators. pic.twitter.com/jvee91Bmcb
— Nandan Pratim Sharma Bordoloi (@NANDANPRATIM) June 17, 2022
ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അസമിൽ എട്ട് പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടതോടെ മരിച്ചവരുടെ എണ്ണം 63 ആയി. 32 ജില്ലകളിലായി 31 ലക്ഷമാളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.
Comments