സെക്കന്തരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധമെന്ന വ്യാജേന കലാപത്തിന് ആസൂത്രണം നൽകിയ ഒരാൾ പിടിയിൽ. തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ അക്രമം അഴിച്ച് വിട്ട സുബ്ബ റാവു എന്നയാളാണ് അറസ്റ്റിലായത്.
ഇയാൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് കലാപത്തിനായി ആളുകളെ സംഘടിപ്പിച്ചത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി സന്ദേശം നൽകിയാണ് കോടികളുടെ പൊതുമുതൽ നശിപ്പിക്കാൻ ആഹ്വാനം ചെയ്തതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൈനിക ഉദ്യോഗാർത്ഥികൾക്കായുള്ള പരിശീലന അക്കാദമി നടത്തി വരികയാണ് ഇയാൾ. ഹൈദരാബാദ് ഉൾപ്പടെയുള്ള ഏഴ് സ്ഥലങ്ങളിലായി ഇയാൾക്ക് സൈനിക പരിശീലന അക്കാദമിയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രതിഷേധത്തിനെന്ന പേരിൽ അക്രമികൾ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കയറുകയും നിരവധി ട്രെയിനുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് റെയിൽവേയ്‌ക്കുണ്ടായത്.
















Comments