ബൊഗോട്ട: കൊളംബിയയിൽ വൻ മയക്കുമരുന്ന് വേട്ട. 2,866 പൗണ്ട് അഥവാ 13,000 കിലോ മയക്കുമരുന്നാണ് ആന്റിനർക്കോട്ടിക് സെൽ വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ ഉരുളക്കിഴങ്ങുകളിലും പഴങ്ങൾ കയറ്റിയയ്‌ക്കുന്ന പെട്ടികളിലുമാണ് മയക്കുമരുന്ന് കടത്തുകാർ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേയ്‌ക്ക് വൻതോതിൽ വീര്യം കൂടിയ മയക്കുമരുന്നുകൾ എത്തിച്ചത്. എന്നാൽ രഹസ്യ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ കോണുകളിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻ ലഹരിക്കടത്ത് പിടികൂടുകയായിരുന്നു. പഴ പെട്ടികളിൽ കൊളംബിയയിൽ നിന്ന് കയറ്റുമതി ചെയ്ത ഏകദേശം 998 കിലോഗ്രാം മയക്കുമരുന്ന് യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
മയക്കുമരുന്ന് പിടിച്ചെടുത്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥർ വിവരം ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഉരുളക്കിഴങ്ങിന്റെ രൂപത്തിലും ഉപ്പേരികളുടെ രൂപത്തിലുമാണ് കൊളംബിയയിൽ നിന്ന് ഉദ്യോഗസ്ഥർ മയക്കുമരുന്നകൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പായ്‌ക്ക് ചെയ്ത തിയതികൾ ഇല്ലാത്തതിനാൽ പോലീസിന് സംശയം തോന്നിയതിലൂടെ മാർക്കറ്റുകളിൽ പരിശോധന നടത്തിയതോടെയായിരുന്നു അതിശയിപ്പിക്കും വിധത്തിൽ പുതിയ രീതിയിലുള്ള മയക്കുമരുന്ന് കടത്ത് കണ്ടെത്തിയത്. മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവെങ്കിലും ഇത്തരത്തിലുള്ള മാർഗങ്ങൾ മയക്കുമരുന്ന് കള്ളക്കടത്തുകാർ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതിയിരുന്നില്ല.
അമ്പതിലധികം ഉദ്യോഗസ്ഥരും പോലീസ് നായ്‌ക്കളുമാണ് അന്വേഷണത്തിന്റെ ഭാഗമായത്. അടുത്ത കലാങ്ങളിലായ് മയക്കുമരുന്ന് കടത്തുകാർ കണ്ടെത്തിയ ഏറ്റവും നൂതനമായ രീതിയാണിതെന്ന് ആന്റിനർക്കോട്ടിക് സെല്ലിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ മേജർ ജനറൽ റിക്കാർഡോ അഗസ്റ്റോ അലർക്കോൺ കാമ്പോസ് പറഞ്ഞു. ഉരുളക്കിഴങ്ങിന്റെ രൂപത്തിലുളളവയുടെ തൊലി ചുരണ്ടി മാറ്റി ചെത്തുമ്പോൾ മയക്ക് മരുന്ന് ലഭിക്കുന്ന വീഡിയോയും ഉദ്യോഗസ്ഥർ പങ്കുെവെയ്‌ക്കുന്നു.
Comments