ശ്രീകാകുളം: ശ്രീകാകുളം ജില്ലയിലെ കിടിസിങ്കി പ്രദേശത്ത് കരടിയുടെ ആക്രമണത്തില്‍ 72 കാരന്‍ മരിച്ചു.കലമാത കോതണ്ടറാവു ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. കൃഷിയിടത്തിലേക്ക് പോകവേയാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
പുലര്‍ച്ചെയാണ് ആക്രമിക്കപ്പെട്ടത്. രാവിലെ കലമാത കോതണ്ടറാവു കൃഷിയിടത്തിലേക്ക് പോകുമ്പോള്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കരടി ആക്രമിക്കുകയായിരുന്നു എന്നാണ് നിഗമനം. വന്യമൃഗങ്ങളുടെ ആക്രമണം പ്രദേശത്ത് സ്ഥിരമാണ്. പോലീസ് 174 പ്രകാരം കേസെടുത്തിട്ടുണ്ട്. പോലീസില്‍ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കരടിയെ പിടിക്കാനുളള നീക്കം ആരംഭിച്ചു.
നേരത്തെ കരടിയുടെ ആക്രമണത്തില്‍ 45 വയസുകാരി അതിക്രൂരമായി മരണപ്പെട്ടിരുന്നു. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു അക്രമം. വളരെ വൈകിയും തിരികെ എത്താതിരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരു കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലും ശരീരത്തില്‍ മുറിവുകളും ഉണ്ടായിരുന്നു. വനവകുപ്പ് നടത്തിയ അന്വേഷണത്തിന് ശേഷം സ്ത്രീ മരിച്ചത് കരടിയുടെ അക്രമത്തിലെന്ന വിലയിരുത്തലില്‍ എത്തുകയായിരുന്നു.
നേരത്തെ ഗുജറാത്തില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ജെസ്സോര്‍ സ്ലോത്ത് ബിയര്‍ സാഞ്ച്വറിയിലായിരുന്നു സംഭവം. കേരളത്തില്‍ വാല്‍പ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. തേയില തോട്ടത്തിലെ ജോലിക്കിടെ ആയിരുന്നു ആക്രമണം നടന്നത്.
Comments