ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാള്‍സിന്റെ നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യ ഓസ്ട്രേലിയയുടെ ഏറ്റവും അടുത്ത സുരക്ഷാ പങ്കാളികളില്‍ ഒന്നാണെന്ന് ഡല്‍ഹിയിലേക്ക് തിരിക്കും മുന്‍പ് മാള്‍സ് ചൂണ്ടിക്കാട്ടി. ഇന്‍ഡോ പസഫിക്കിലെ ഓസ്ട്രേലിയയുടെ പരമ്പരാഗത പങ്കാളികളുമായുളള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും മാള്‍സ് കൂട്ടിച്ചേര്‍ത്തു. വളരെ പ്രതീക്ഷയോടെയാണ് ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാള്‍സ് നിലവില്‍ ഉപപ്രധാനമന്ത്രിയും ഓസ്ട്രേലിയയുടെ ആഭ്യന്തര മന്ത്രിയുമാണ്. ആന്റണി അല്‍ബനീസ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയിലെത്തുന്ന ഏറ്റവും മുതിര്‍ന്ന ഓസ്ട്രേലിയന്‍ പ്രതിനിധിയാണ് മാള്‍സ്. അതുകൊണ്ടു തന്നെ സന്ദര്‍ശനത്തിന് ഏറെ പ്രധാന്യവും ഉണ്ട്. 2020 ല്‍ മ്യൂച്ചല്‍ ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്റ് (എംഎല്‍എസ്എ) ഒപ്പുവെച്ചത് വഴി ഇരു രാജ്യങ്ങളിലും ആഭ്യന്തര സഹകരണം വര്‍ധിച്ചിരുന്നു.
Comments