ഡെറാഡൂൺ: അന്താരാഷ്ട്ര യോഗാ ദിനത്തിൽ അപൂർവ്വമായ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. കടുത്ത ശൈത്യമുള്ള ഹിമാലയൻ മലനിരകളിലെ സൈനികരുടെ ചിത്രമാണ് പിയൂഷ് ഗോയൽ പങ്കുവെച്ചത്. അന്താരാഷ്ട്ര യോഗദിനത്തിൽ രാജ്യമൊട്ടുക്ക് രാവിലെ 7 മണി മുതൽ യോഗപരിശീലനത്തിൽ ഏർപ്പെട്ടതിനിടെ പകർത്തിയ ചിത്രമാണ് പങ്കുവെച്ചത്.
Yoga is the armour!
The weather in Ladakh is no deterrent for these Himveers of Indo-Tibetan Border Police as they celebrate International Day Of Yoga with pride.#YogaForHumanity pic.twitter.com/8II9KIGUVh
— Piyush Goyal (@PiyushGoyal) June 21, 2022
യോഗ ഒരു രക്ഷാകവചമാണെന്ന കുറിപ്പോടെയാണ് ചിത്രം അദ്ദേഹം ട്വിറ്ററിൽ ഇട്ടത്. സൈനിക യൂണിഫോമിൽ ഷർട്ടിടാതെ യോഗ ചെയ്യുന്നതാണ് ചിത്രങ്ങൾ. ലഡാക്കിലെ കാലാവസ്ഥ ഈ ഹിമവീരൻമാർക്ക് പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്നാണ് അവിടുത്തെ തണുപ്പിനെ സൂചിപ്പിച്ച് അദ്ദേഹം കുറിച്ചത്.
പതിനെട്ടുപേരടങ്ങുന്ന സംഘത്തിന്റെ ചിത്രമാണ് പിയൂഷ് ഗോയൽ പങ്കുവെച്ചത്. സൈനികർ യോഗയും പ്രാണായാമവും ചെയ്യുന്നതാണ് ചിത്രങ്ങൾ. ഇന്തോ ടിബറ്റൻ സേനാംഗങ്ങൾ അവരവരുടെ ദൗത്യമേഖലകളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് യോഗപരിശീലനം നടത്തിയത്. കഴിഞ്ഞ ഒരു മാസമായി എല്ലാ ദിവസവും ഹിമാലയൻ മല നിരകളിൽ ആവേശത്തോടെ യോഗപരിശീലനം നടത്തുന്ന ഐടിബിപി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Comments