തൃശ്ശൂർ: പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിനി ദിലിഷ (17) ആണ് തൂങ്ങിമരിച്ചത്. പ്ലസ് ടു പരീക്ഷയിൽ മൂന്ന് വിഷയങ്ങളിൽ ദിലിഷ പരാജയപ്പെട്ടിരുന്നു.
ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ് ടു റിസൾട്ട് പരിശോധിച്ച് വീട്ടിലെത്തിയ ദിലിഷ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ദിലിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഹയർസെക്കന്ററി പരീക്ഷയിൽ 83.87 ആണ് വിജയ ശതമാനം. ആകെ പരീക്ഷയെഴുതിയ 3,61,091 പേരിൽ 3,02,865 പേരാണ് തുടർ പഠനത്തിന് യോഗ്യത നേടിയത്. വൊക്കേഷണൽ ഹയർസെക്കന്ററിയിൽ 78.26 ആണ് വിജയശതമാനം.
Comments