സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധയാകർഷിച്ച് ആമിർ ഖാനും മകൻ ആസാദ് റാവു ഖാനും. മുംബൈ നഗരത്തിലെ കനത്ത മഴയിൽ ആമിറും മകനും നനഞ്ഞ് കൊണ്ട് ഫുട്‌ബോൾ കളിക്കുന്ന വീഡിയോയാണ് വൈറലായത്.എകെ പ്രൊഡക്ഷൻസിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒഴിവ് സമയം കുടുംബത്തോടൊപ്പം ആഘോഷപൂർവ്വം ചെലവഴിക്കുകയാണ് താരം .കായിക മേഖലകളിൽ അതീവ താൽപര്യം ഉള്ള വ്യക്തിയാണ് അമിർ ഖാനെന്ന് ഏവർക്കും വ്യക്തമാണ്. ടേബിൾ ടെന്നീസ് മുതൽ ഗുസ്തിയും ക്രിക്കറ്റും എല്ലാം താരം ചെയ്യാറുണ്ട്.
സ്വയം താൽപര്യം കാണിക്കുക മാത്രമല്ല കുട്ടികളെയും അതിൽ താരം ഉൾപ്പെടുത്താറുണ്ട്. ശാരീരികക്ഷമതയിലും ശാരീരിക വളർച്ചയിലും ഇത്തരത്തിലുള്ള കായിക ഇനങ്ങൾക്ക് ഒരു പ്രധാന പങ്ക് തന്നെയുണ്ടെന്നാണ് താരത്തിന്റെ അഭിപ്രായം.
നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.ഇരുവരെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Comments