കൊച്ചി : തൃക്കാക്കരയിലെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് പ്രതിപക്ഷ നേതാവിന്റെ വക്കീൽ നോട്ടീസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് നിയമ നടപടി. ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിർമ്മിച്ചത് വി.ഡി സതീശനാണെന്നായിരുന്നു ജയരാജന്റെ പ്രസ്താവന.
പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ അനൂപ് വി. നായരാണ് ജയരാജന് നോട്ടീസ് അയച്ചത്.പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം തുടർ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
സിവിൽ,ക്രിമിനൽ നടപടി ക്രമങ്ങളാകും സ്വീകരിക്കുക.പ്രസ്താവന ഏഴ് ദിവസത്തിനകം പിൻവലിക്കണം എന്നും നോട്ടീസിൽ പറയുന്നുണ്ട്.
Comments