തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർ മാർക്കറ്റ് മാതൃകയിലാക്കി മാറ്റുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്‌ക്ക് മാറ്റവരുത്താനാണ് തീരുമാനം. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യശാലകൾക്ക് പകരം ആളുകൾക്ക് ഇഷ്ടാനുസരണം മദ്യം തിരഞ്ഞെടുക്കാവുന്ന വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങും. മദ്യവില കുറയ്‌ക്കാൻ നടപടിയെടുക്കുമെന്നും ഐടി പാർക്കുകളിൽ ആവശ്യപ്പെട്ടാൽ ബാർ ലൈസൻസ് നൽകുമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വിദ്യാഭ്യാസം നേടി, തൊഴിൽ ഇല്ലാതെ നടക്കുന്ന 20 ലക്ഷം പേർക്ക് സർക്കാർ തൊഴിൽ നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അഭ്യസ്ഥ വിദ്യര്യായ 30 ലക്ഷത്തോളം ആളുകൾ ഇപ്പോൾ തൊഴിൽ ഇല്ലാതെ അലയുകയാണ്. അഞ്ച് ലക്ഷം വീട് കൂടി നിർമ്മിച്ചാൽ സംസ്ഥാനത്ത് എല്ലാവർക്കും വീട് ആകുമെന്നും മന്ത്രി അവകാശപ്പെട്ടു.
















Comments