എറണാകുളം: അശ്ലീല ചിത്രം നിർമ്മിക്കാൻ മാനസികമായി പീഡിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയ്‌ക്ക് നേരെ സൈബർ ആക്രമണം. യുവതി തന്നെയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തുവന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും ഇതിനായി കുടുംബത്തെ കൂട്ടുപിടിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ പരാതിയിൽ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു യുവതിയ്‌ക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരെ പരാതി നൽകുമെന്ന് യുവതി വ്യക്തമാക്കി. ക്രൈം നന്ദകുമാറിനെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്നു. തെളിവുകൾ അന്വേഷണ സംഘത്തിന് മുൻപിൽ സമർപ്പിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാനാവാശ്യപ്പെട്ടാണ് യുവതിയ്‌ക്ക് മേൽ നന്ദകുമാർ സമ്മർദ്ദം ചെലുത്തിയത്. നന്ദകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഓഫീസിൽ പോലീസ് പരിശോധനയും നടത്തിയിരുന്നു.
Comments