കോവിഡാനന്തര ലക്ഷണങ്ങള്‍; 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോവിഡാനന്തര ലക്ഷണങ്ങള്‍; 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 04:05 pm IST
Facebook
Twitter
WhatsAppTelegram

ഡെന്‍മാര്‍ക്ക്: ലോകത്ത് കോവിഡാനന്തര അണുബാധ 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ ആനുകാലിക പ്രസിദ്ധീകരണമായ ലാന്‍സെറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെന്‍മാര്‍ക്കില്‍ പതിനാലു വയസ്സുവരെയുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. കുട്ടികളിലും ശിശുക്കളിലും ഒന്നിച്ച് നടത്തുന്ന വലിയ പഠനമാണ് ഇത്.

കോവിഡാനന്തര ലക്ഷണത്തിന്റെ ലോകാരോഗ്യ സംഘടനയുടെ നിര്‍വചനത്തില്‍ പറയുന്ന 23 ലക്ഷണങ്ങള്‍ കുട്ടികളില്‍ പ്രകടമാണോയെന്നാണ് സര്‍വേയില്‍ അന്വേഷിച്ചത്.കൊറോണ ബാധിക്കുകയും എന്നാല്‍ പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുട്ടികളുടെ സാമ്പിളുകളിലും 0-14 വയസു വരെയുള്ള ഡെന്‍മാര്‍ക്ക് സ്വദേശികളുമായ കുട്ടികളിലുമാണ് ഗവേഷണം നടന്നത്.

രണ്ട് മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളാണ് കോവിഡാനന്തര ലക്ഷണങ്ങള്‍. ഇവ കുട്ടികളില്‍ പ്രകടമാകുന്നുണ്ടോയെന്നാണ് ഗവേഷകര്‍ പഠനം നടത്തിയത്. 0-3 പ്രായക്കാരില്‍ 40 ശതമാനം പേര്‍ക്കും 4-11 പ്രായക്കാരില്‍ 38 ശതമാനവും 12-14 പ്രായക്കാരില്‍ 46 ശതമാനവും കോവിഡാനന്തര അണുബാധ റിപ്പോര്‍ട്ട് ചെയ്തു. ശിശുക്കളിലും കുട്ടികളിലും കോവിഡിനു ശേഷമുള്ള ലക്ഷണങ്ങളുടെ വ്യാപ്തിയറിയുക എന്നതാണ് ലക്ഷ്യമെന്ന് കോപന്‍ഹെഗന്‍ യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു.മുന്‍പ് നടന്ന പഠനങ്ങളില്‍ ഭൂരിഭാഗവും കൗമാരക്കാരിലായിരുന്നെന്നും ലോകത്തെ മറ്റു രാജ്യങ്ങളിലേക്കും പഠനം വിപുലീകരിക്കാനും ആലോചിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

0-3 പ്രായക്കാരില്‍ വയറുവേദന, ചൊറിച്ചില്‍, മനസികാവസ്ഥയിലുള്ള മാറ്റം തുടങ്ങിയവയാണ് പൊതുവായി റിപ്പോര്‍ട്ട് ചെയ്തത്. 4-11 പ്രായക്കാരില്‍ മാനസിക നിലയിലെ മാറ്റം, ഏകാഗ്രത കുറവ്, ചൊറിച്ചില്‍ തുടങ്ങിയവയും 12-14 പ്രായക്കാരില്‍ ക്ഷീണം, ഏകാഗ്രത കുറവ് എന്നിവയുമാണ് സാധാരണയായി കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

Tags: denmark
Share
Tweet
SendShare

More News from this section

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

Latest News

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

LACയിൽ ചൈന പിന്നോട്ടോ? 10 ബ്രിഗേഡ് തല വിന്യാസത്തിൽ കുറവ്; പക്ഷേ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

70% ചുരുങ്ങിയ ട്‌സോ കാര്‍ തടാകത്തിന് പുതുജീവന്‍; ദിവസവും 32 കോടി ലിറ്റര്‍ ഹിമാനിജലം എത്തിക്കാന്‍ പദ്ധതി

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; കാസര്‍കോട് 11കാരന് ദാരുണാന്ത്യം

ശിക്ഷയ്‌ക്ക് പിന്നാലെ വീണ്ടും കുരുക്ക്; മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ്

കാലില്‍ ആണി തുളച്ചുകയറി; 12കാരന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് പരാതി, ആശുപത്രിക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies