ഇവിടെ കുടവയറാണ് ഫാഷൻ; ഏറ്റവും വലിയ കുടവയർ ആർക്കെന്ന് കണ്ടെത്താൻ മത്സരവും
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇവിടെ കുടവയറാണ് ഫാഷൻ; ഏറ്റവും വലിയ കുടവയർ ആർക്കെന്ന് കണ്ടെത്താൻ മത്സരവും

Janam Web Desk by Janam Web Desk
Jun 23, 2022, 06:26 pm IST
FacebookTwitterWhatsAppTelegram

കൊറോണ വന്നതോടെ കുടവയർ ഒരു വലിയ സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ്. മാസങ്ങളോളം വീടിനകത്ത് അടച്ചിരുന്ന പലരും പുറത്തിറങ്ങിയപ്പോൾ രൂപത്തിലും ഭാവത്തിലും വ്യത്യാസം വന്നു. ഐടി മേഖലകളിലെയും മറ്റും ഇരുന്നുള്ള ജോലിയാണ് ഇതിന്റെ പ്രധാന കാരണം. ഇരുന്നാൽ എഴുന്നേൽക്കാനോ, എഴുന്നേറ്റാൽ ഇരിക്കാനോ സാധിക്കാത്ത തരത്തിൽ കുടവയർ ജവങ്ങളെയാകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ലോക്ഡൗണൊക്കെ മാറി എല്ലാം പഴയതുപോലെയായതോടെ ശരീരത്തിന്റെ ആരോഗ്യത്തിനായി ഈ വയറൊന്ന് കുറയ്‌ക്കണമെന്നും പലരും വിചാരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജിമ്മുകൾക്ക് പുറമേ ഇപ്പോൾ സൂംബ ക്ലാസുകളിലും തിരക്കേറെയാണ്.

എന്നാൽ കുടവയറുകൾ ഇന്നും ഒരഭിമാനമായി കൊണ്ടുനടക്കുന്ന കുറെയേറെ ആളുകളുണ്ട്. എത്യോപ്യയിലെ ബോദി ഗോത്രവർഗക്കാരാണ് കുടവയർ ആചാരത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നത്. തെക്കൻ എത്യോപ്യയിലെ ജിൻകാ ടൗണിന് അടുത്തുള്ള ഒമോ താഴ്വരയിൽ ജീവിക്കുന്ന ഗോത്രമാണ് ബോദി അഥവാ മീൺ. ഇവരുടെ ആചാരങ്ങൾ മറ്റുള്ള വിഭാഗങ്ങളിൽ നിന്ന് വളരെയധികം വ്യത്യസ്ഥമാണ്.

കുടവയർ ഉള്ളവരെ ജീവിത പങ്കാളികളായി കിട്ടാൻ ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കാറില്ലെങ്കിലും ഇവിടെ നേരെ വിപരീതമാണ്. തടിച്ച ശരീരവും വീതി കൂടിയ അരക്കെട്ടുമുള്ള ആണുങ്ങളെയാണ് ഇവിടെ പെൺകുട്ടികൾക്ക് ഇഷ്ടം. വലിയ ശരീര ഭാരം ഗോത്രവർഗത്തിലെ സ്ത്രീകൾ ആകർഷകമായ കണക്കാക്കുന്നു.

കുടവയർ ഒരു മത്സരയിനമായും ഇവർ തിരഞ്ഞെടുത്തിട്ടുണ്ട്. പുതുവർഷത്തിൽ നടത്തുന്ന കായേൽ എന്ന ആചാരത്തിന്റെ ഭാഗമായുള്ള മത്സത്തിനായി യുവാക്കൾ തടി വർദ്ധിപ്പിക്കുക പതിവാണ്. വർഷം തോറും നടക്കുന്ന മത്സരത്തിൽ എല്ലാ കുടുംബത്തിൽ നിന്നും അവിവാഹിതനായ ഒരു യുവാവിനെ പങ്കെടുപ്പിക്കാം. മത്സരത്തിൽ പങ്കെടുക്കുന്ന കാലയളവിൽ യുവാക്കളെ പ്രത്യേകം മൺകുടിലുകളിലാണ് താമസിപ്പിക്കുന്നത്. ഇവർക്ക് പോഷകാഹാങ്ങളും നൽകും. ഭക്ഷണം കഴിച്ച ശേഷം കുടിലിൽ വെറുതെ ഇരിക്കണം.

ആറുമാസം കഴിഞ്ഞ് ഇവർ പുറത്തുവരുന്ന ദിവസം വലിയ ആഘോഷമാണ്. മണ്ണും ചാരവുംകൊണ്ട് ശരീരമാകെ മറച്ചാണ് ഇവർ പുറത്തു വരിക. മാസങ്ങളോളം കുടിലിനകത്ത് കിടക്കുന്നതിനാൽ പലർക്കും നടക്കാൻ പോലും സാധിക്കാറില്ല. ഇവരെ പ്രത്യേകം വാഹനത്തിലാണ് മത്സരം നടക്കുന്ന സ്ഥലത്തെത്തിക്കുക. മത്സരത്തിലെ വിജയികൾക്ക്് പ്രത്യേകം സമ്മാനങ്ങളൊന്നും ഇല്ലെങ്കിലും സമൂഹത്തിൽ ഉയർന്ന ബഹുമാനവും ആദരവും ലഭിക്കും.

പാരമ്പര്യങ്ങൾ തനിമയോടെ നില നിർത്താൻ ആഗ്രഹിയ്‌ക്കുന്നവരാണ് ബോധി ഗോത്രക്കാർ. അതുകൊണ്ട് തന്നെ തങ്ങളുടെ നിലം വിട്ട് പോകാൻ ഇവർ തയ്യാറല്ല. ഏറ്റവും നല്ല കുടവയറുള്ള ആളാകുക എന്നതാണ് ബോദി ഗോത്രത്തിലെ ഓരോ കുട്ടിയുടെയും ആഗ്രഹം. ഏറ്റവും വലിയ കുടവയറുള്ള യുവാക്കളെ വിവാഹം കഴിക്കാനും ഇവിടെ യുവതികൾ ഏറെയാണ്.

Tags: fatethiopian tribebodi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies