ബെയ്ജിംഗ്:ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഷിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ സ്ഥാനപതി പ്രദീപ് കുമാര്‍ റാവത്ത്. വാങിന്റെ ഉപചാരക്ഷണ പ്രകാരമാണ് റാവത്ത് എത്തിയത്.പ്രസിഡന്റ് ഷി ചിന്‍ പിങ് നേതൃത്വം വഹിക്കുന്ന വെര്‍ച്വല്‍ ബ്രിക്‌സ് ഉച്ചക്കോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച.
മാര്‍ച്ചില്‍ ബെയ്ജിംഗിലെ ഇന്ത്യന്‍ സ്ഥാനപതിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത് എന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ ഇരുവശത്ത് നിന്നും ഉണ്ടായി. ഏഷ്യയും ലോകവുമായി ഉഭയകക്ഷി ബന്ധം നിലനിര്‍ത്താന്‍ പൊതു സമ്മതം അനിവാര്യമാണെന്ന് ചര്‍ച്ചയില്‍ പറഞ്ഞു.
അതിര്‍ത്തി മേഖലയില്‍ പുലര്‍ത്തേണ്ട സമാധാനത്തെ കുറിച്ചും ശാന്തതയെക്കുറിച്ചും സംസാരിച്ചു.അതിര്‍ത്തി പ്രശ്‌നം പ്രധാന്യം അര്‍ഹിക്കുന്നതാണെന്നും സമാധാനപരമായി കൂടിയാലോചന കൊണ്ടും ഏകോപനം കൊണ്ടും പരിഹരിക്കാമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഉറപ്പുനല്‍കി.
കിഴക്കന്‍ ലഡാക്കിലെ സൈനിക അകല്‍ച്ചയും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വിസ വിലക്കും ചര്‍ച്ചവിഷയമായിരുന്നു. ഏപ്രിലില്‍ തിരികെ എത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ കണക്ക് കൈമാറാന്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസംബന്ധമായി ചൈനീസ് നഗരങ്ങളിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപനം നടത്തിയിരുന്നു.
അഞ്ച് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബ്രിക്‌സ് ഉച്ചക്കോടിയുടെ ഇക്കൊല്ലം നടക്കുന്നത്. ചൈനയിലാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ വ്യവസായം,വ്യവഹാരം, നിക്ഷേപം തുടങ്ങിയവ പരിപോഷിപ്പിക്കുകയാണ് ഉച്ചക്കോടിയുടെ ലക്ഷ്യം.
Comments