മുംബൈ: ശിവസേനയിലെ മൂന്നിൽ രണ്ട് ഭാഗം എം എൽ എമാരും തനിക്കൊപ്പമാണെന്ന് വ്യക്തമാക്കി വിമത നേതാവ് ഏകനാഥ് ഷിൻഡെ. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം മഹാരാഷ്‌ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചു. നേരത്തേ ഒപ്പമുണ്ടായിരുന്ന എം എൽ എമാർക്കൊപ്പം ദാദാ ഭുസെ, സഞ്ജയ് റാത്തോഡ്, ഗീത ജയിൻ എന്നിവരും വിമത ക്യാമ്പിൽ എത്തിയതായാണ് സൂചന.
ഹിന്ദുത്വമാണ് പരമപ്രധാനമെന്ന് വ്യക്തമാക്കിയാണ് ഏകനാഥ് ഷിൻഡെയും ഒപ്പമുള്ള സാമാജികരും മഹാ വികാസ് അഖാഡി സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചത്. മഹാ വികാസ് അഖാഡി സഖ്യത്തിന്റെ ഗുണം ലഭിച്ചത് കോൺഗ്രസിനും എൻസിപിക്കുമാണെന്നും വിമത പക്ഷം ആരോപിക്കുന്നു.
38 എം എൽ എമാർ പിന്തുണ കത്തിൽ ഒപ്പു വെച്ചിട്ടുണ്ട് എന്നാണ് വിവരം. മഹാ വികാസ് അഖാഡി സർക്കാരിലെ അഴിമതികൾ പ്രസ്ഥാനത്തിന് അവമതിപ്പുണ്ടാക്കി. ജയിലിൽ കിടക്കുന്ന അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും വിഴുപ്പ് ശിവസേനക്ക് ചുമക്കേണ്ട കാര്യമില്ലെന്നും വിമതർ അഭിപ്രായപ്പെടുന്നു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട അഴിമതിയുടെ വിവരങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു.
Comments