സൂറിച്ച്: കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലോകകപ്പ് ടീമുകളിലെ അംഗസംഖ്യ വർദ്ധിപ്പിക്കാൻ അനുമതി നൽകി അന്താരാഷ്‌ട്ര ഫുട്ബോൾ ഫെഡറേഷൻ. 26 അംഗങ്ങളെ ടീമുകളിൽ ഉൾപ്പെടുത്താനാണ് ഫിഫ ടീമുകൾക്ക് അനുവാദം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന യൂറോ കപ്പിൽ പരീക്ഷിച്ച് വിജയിപ്പിച്ച സംവിധാനമാണ് ലോകകപ്പിലും നടപ്പിലാക്കാൻ ഫിഫ തയ്യാറാകുന്നത്.
അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനാണ് ടീമിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. ലോകകപ്പ് നടക്കുന്ന ഖത്തറിൽ എത്തുന്ന എല്ലാ ടീമുകളിലെയും മുഴുവൻ അംഗങ്ങളും കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപ് സംഘങ്ങൾ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരിക്കണമെന്നും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഫിഫ വ്യക്തമാക്കുന്നത്.
ഇതോടെ, 96 കളിക്കാർ കൂടി അധികമായി ടീമുകളിൽ ഉൾപ്പെടും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് 2022 ഫിഫ ലോകകപ്പ്.
















Comments