ന്യൂഡല്‍ഹി: ഇന്ത്യയുടെ റെയില്‍വേ നവീകരണത്തിനായി 245 ദശലക്ഷം ഡോളറിന്റെ ലോണ്‍
ലോക ബാങ്ക് അനുവദിച്ചു.ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്‌മെന്റില്‍ (ഐബിആര്‍ഡി) നിന്നും ലോണ്‍ അനുവദിക്കാന്‍ ലോകബാങ്ക് നിര്‍ദേശിച്ചു.22 വര്‍ഷ കാലാവധിയും ഏഴ് വര്‍ഷ അധിക സമയവും അനുവദിച്ചു.
ഹരിതഗൃഹവാതകത്തിന്റെ പുറന്തള്ളല്‍ കുറയ്‌ക്കുക, ഗതാഗതം ലളിതമാക്കുക, ചരക്ക് വിതരണ ശൃംഖലകളിലേക്ക് റെയില്‍ ഗതാഗതം സംയോജിപ്പിക്കുക, എന്നീ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുന്ന പ്രോജക്ടാണ് റെയില്‍ ലോജിസ്റ്റിക് പ്രോജക്ട്. ചരക്ക് വിതരണ ശൃംഖലകളിലേക്ക് റെയില്‍ ഗതാഗതം സംയോജിപ്പിക്കുന്നത് സ്വകാര്യ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ഇത്തരമൊരു വിശാലമായ ലോജിസ്റ്റിക് ശൃംഖലയുമായി റെയില്‍വേ ബന്ധിപ്പിക്കുന്നത് വഴി ആഗോളനിലവാരത്തിലും പ്രതിഫലിക്കുമെന്നും ലോകബാങ്കിന്റെ ഇന്ത്യന്‍ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. ചരക്കുകള്‍ കാരണം ഉണ്ടായിരുന്ന ഗതാഗത തടസ്സവും മാറുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ നാലാമത്തെ വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടേത്. 2020 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 1.2 ബില്യണ്‍ ടണ്‍ ചരക്കുകളാണ് വിതരണം ചെയ്യുന്നത്. 71 ശതമാനം റോഡ് മാര്‍ഗവും 17 ശതമാനം റെയില്‍ മാര്‍ഗവുമാണ്.
ചരക്ക് വിതരണ ശൃംഖല വഴി 95 ശതമാനത്തിലധികം കാര്‍ബണ്‍ ഓരോ വര്‍ഷവും ഉല്‍പാദിപ്പിക്കുന്നു. ഹരിതഗൃഹവാതകപുറന്തള്ളലിന്റെ അഞ്ചില്‍ ഒരു ഭാഗം റെയില്‍ മാര്‍ഗത്തിലൂടെയാണ്. 2030 ല്‍ കാര്‍ബണ്‍ രഹിത റെയില്‍വേ ആക്കി മാറ്റുകയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലെത്തുന്നതിനായി വര്‍ഷത്തില്‍ 7.5 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഹരിതഗൃഹ വാതകവും നീക്കം ചെയ്യും.
















Comments