ന്യൂഡല്‍ഹി: വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ആകാശ വിസ്മയം ഇന്ന് മുതല്‍ ദൃശ്യമാകും.അഞ്ച് ഗ്രഹങ്ങള്‍ സംയോജിക്കുന്ന അപൂര്‍വ ദൃശ്യമാണ് ഇന്നു മുതല്‍ കാണാന്‍ കഴിയുക.ഭൂമിയില്‍ നിന്ന് നോക്കിയാല്‍ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാന്‍ കഴിയും.
ബെല്‍ജിയം, കാനഡ, ജപ്പാന്‍, സ്‌പെയ്ന്‍, സ്വീഡന്‍, യുകെ, നോര്‍വേ തുടങ്ങിയ വടക്കന്‍ അര്‍ധഗോളത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ സൂര്യോദയത്തിന് 45 മുതല്‍ 90 മിനിറ്റിന് ഇടയ്‌ക്ക് വിസ്മയം ദൃശ്യമാകും. സൂര്യോദയത്തിന് ശേഷം, വടക്കന്‍ അര്‍ധഗോളത്തില്‍ നിന്ന് നോക്കുമ്പോള്‍ തെക്ക് വശത്തേക്ക് വ്യാപിക്കുന്നതായും തെക്കന്‍ അര്‍ധഗോളത്തില്‍ നിന്ന് നോക്കുമ്പോള്‍ വടക്ക് ദിശയിലേക്കും വ്യാപിക്കുമെന്ന് റേഡിയോ പരമ്പരയായ ‘എര്‍ത്ത്‌സ്‌കെ’യില്‍ വ്യക്തമാക്കുന്നു. 2004 ല്‍ ആണ് ഇതിന് മുന്‍പ് ഇങ്ങനെ സംഭവിച്ചതെന്നും പരമ്പരയില്‍ പറയുന്നു.
ബുധന്‍ സൂര്യനോട് ഏറ്റവും അടുത്തും ശുക്രന്‍ വ്യാഴത്തിനൊപ്പം പ്രകാശപൂര്‍ണവും ചൊവ്വ കടുത്ത ചുമപ്പ് നിറത്തിലും ഈ സമയത്ത് ദൃശ്യമാകും. തെക്കന്‍ അര്‍ധഗോളത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ ആകും വടക്കന്‍ അര്‍ധഗോളത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ അപേക്ഷിച്ച് തെളിഞ്ഞ ദൃശ്യം കാണാന്‍ കഴിയുക. ഇനി 2040 ലെ ഇങ്ങനെയൊരു ദൃശ്യം കാണാന്‍ സാധിക്കുകയുള്ളു.
ജൂണ്‍ മാസത്തില്‍ പൊതുവേ ഗ്രഹങ്ങള്‍ക്ക് തിളക്കം വര്‍ധിക്കും. സൂര്യനോട് അടുത്തു നില്‍ക്കുന്നതിനാല്‍ ബുധനാണ് ഏറ്റവും കൂടുതല്‍ തിളക്കം.
















Comments