മുംബൈ: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവെ വൈകാരിക പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമത നേതാവ് ഏകനാഥ് ഷിൻഡെയ്‌ക്ക് വേണ്ടി താൻ നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് ഉദ്ധവ് പറഞ്ഞു. ഏകനാഥ് ഷിൻഡെയുടെ മകൻ ഒരു ശിവസേന എം പിയാണ്. അയാൾക്ക് വേണ്ടതെല്ലാം ഞാൻ ചെയ്തു. ഉദ്ധവ് പറഞ്ഞു.
ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയെ കുറിച്ചായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമർശം. ഡോക്ടറായ ശ്രീകാന്ത് കല്യാൺ ലോക്സഭാ മണ്ഡലത്തിലെ എം പിയാണ്.
വിമതർ ബാൽ താക്കറെയുടെയും ശിവസേനയുടെയും പേരുകൾ അനാവശ്യമായി ഉപയോഗിക്കരുതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ബാലാ സാഹേബ് താക്കറെ വിഭാവനം ചെയ്ത യഥാർത്ഥ ഹിന്ദുത്വവാദി ശിവസൈനികർ തങ്ങളാണെന്നുള്ള വിമത പക്ഷത്തിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. പാർട്ടി അംഗങ്ങളുമായി നടത്തിയ വിർച്വൽ യോഗത്തിൽ സംസാരിക്കവെയാണ് ഉദ്ധവ് താക്കറെ ഇക്കാര്യങ്ങൾ അറിയിച്ചത്.
Comments