ജ്യോതിക-സൂര്യ ദമ്പതികളെ മാതൃകാ ദമ്പതികള്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും കുടുംബവിശേഷങ്ങള്‍ അതുകൊണ്ട് തന്നെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ താരകുടുംബത്തിന് നിരവധി ഫോളോവേഴ്‌സും ഉണ്ട്.
സൂര്യയും കുടുംബവും ഇപ്പോഴിത വീണ്ടും ആരാധകഹൃദയം കവര്‍ന്നിരിക്കുകയാണ്. മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്കയില്‍ അവധി ആഘോഷിക്കുന്ന താര കുടുംബത്തിന്റെ ദ്യശ്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ജ്യോതികയാണ് യാത്രയുടെ വീഡിയോ ഇന്റസ്റ്റയില്‍ ആദ്യം പോസ്റ്റ് ചെയ്തത്. മകള്‍ ദിയ തയ്യാറാക്കിയ വീഡിയോയാണ് ജ്യോതിക പോസ്റ്റ് ചെയ്തത്. കോസ്റ്റാറീക്കന്‍ പ്രയോഗമായ ‘പൂരാ വിദാ’ എന്ന തലകെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യാത്രയുടെ മനോഹരമായ വീഡിയോ തയ്യാറാക്കിയ ദിയക്ക് നന്ദി അറിയിക്കുകയാണ് ആരാധകര്‍.
Comments