ഹൈദരാബാദ്: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെ കുരങ്ങ് കളി എന്ന് പരിഹസിച്ച് എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി. മഹാരാഷ്‌ട്രയിലെ സാഹചര്യങ്ങൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഒവൈസി പറഞ്ഞു.
പ്രശ്നം പരിഹരിക്കേണ്ടത് മഹാ വികാസ് അഖാഡിയാണ്. നിലവിൽ അവിടെ നടക്കുന്നത് കുരങ്ങ് കളിയാണ്. ഒരു ശിഖരത്തിൽ നിന്നും മറ്റൊരു ശിഖരത്തിലേക്ക് ചാടുന്ന കുരങ്ങുകളെ പോലെയാണ് അവർ പെരുമാറുന്നത്. ഒവൈസി പറഞ്ഞു.
അതേസമയം, ഉദ്ധവ് പക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ച ഷിൻഡെ പക്ഷം ശിവസേന ബാലാസാഹബ് എന്ന പേര് സ്വീകരിച്ചു. ഏകനാഥ് ഷിൻഡെയെ നേതാവായി ശിവസേന ബാലാസാഹബ് ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തു. തങ്ങൾ ശിവസേന വിട്ടിട്ടില്ലെന്നും, പാർട്ടിക്കുള്ളിൽ തങ്ങളാണ് ഭൂരിപക്ഷമെന്നും ശിവസേന ബാലാസാഹബ് അറിയിച്ചു. മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി അല്ലെന്നും അവർ വിശദീകരിച്ചു. 56 അംഗ ശിവസേന എം എൽ എമാരിൽ 38 പേരുടെ പിന്തുണ തങ്ങൾക്കുണ്ട് എന്നാണ് ഏകനാഥ് ഷിൻഡെ അവകാശപ്പെടുന്നത്.
Comments