കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട് കേസിൽ ഏഴ് പേർ അറസ്റ്റിൽ. കാരപറമ്പിലെ കെട്ടിടത്തിന് ക്രമവിരുദ്ധമായി നമ്പർ നൽകിയ സംഭവത്തിലാണ് കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥനും ഇടനിലക്കാരും ഉൾപ്പടെ ഏഴ് പേർ അറസ്റ്റിലായത്.
കാരപ്പറമ്പ് കരിക്കാംകുളത്തെ മദ്രസ കെട്ടിടത്തിന് അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവത്തിലാണ് അറസ്റ്റ്. ഇവർ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായും പോലീസ് കണ്ടെത്തി. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറ് മാസത്തിനിടെ മുന്നൂറോളം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിർമാണത്തിന് അനുമതി നൽകുന്ന സോഫ്റ്റ് വെയറിൽ ക്രമക്കേട് നടത്തിയായിരുന്നു കുറ്റകൃത്യം. സോഫ്റ്റ് വെയറിന്റെ പാസ്‌വേർഡ് ചോർത്തി കെട്ടിടങ്ങൾക്ക് ചട്ടവിരുദ്ധമായി അനുമതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
















Comments