മുംബൈ: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ അധികാരത്തിന് വേണ്ടി ഹിന്ദുത്വം ബലികഴിച്ചു എന്നാരോപിച്ച് സർക്കാരിൽ നിന്നും വിട്ടു നിൽക്കുന്ന എം എൽ എമാരുടെ ഓഫീസുകൾക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചുവിട്ട് ശിവസേന പ്രവർത്തകർ. ഏകനാഥ് ഷിൻഡെക്ക് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എം എൽ എ വിനോദ് അഗർവാളിന്റെ ഓഫീസ് അക്രമികൾ തകർത്തു. നിലവിൽ ഷിൻഡെക്കൊപ്പം അസമിലെ ഗുവാഹട്ടിയിലാണ് അഗർവാൾ.
വടികളുമായി എത്തിയ ശിവസേന പ്രവർത്തകർ സുരക്ഷാ ഉദ്യോഗസ്ഥനുമായി വാഗ്വാദത്തിൽ ഏർപ്പെട്ട ശേഷം കണ്ണിൽ കണ്ടതൊക്കെ അടിച്ചു തകർക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ടു.
നേരത്തെ, പൂനെയിലെ ഹദാസ്പർ മേഖലയിൽ ശിവസേന പ്രവർത്തകർ ഷിൻഡെപക്ഷ എം എൽ എമാരുടെ അന്ത്യകർമ്മങ്ങൾ പ്രതീകാത്മകമായി നിർവ്വഹിച്ചു. ശനിയാഴ്ച, ഷിൻഡെപക്ഷ എം എൽ എ താനാജി സാവന്തിന്റെ ഓഫീസും അക്രമികൾ തകർത്തിരുന്നു. അദ്ദേഹത്തിന്റെ വ്യവസായശാലയുടെ നേർക്കും ആക്രമണം നടന്നിരുന്നു.
കഴിഞ്ഞ ദിവസം ഏകനാഥ് ഷിൻഡെ ഉൾപ്പെടെയുള്ള ശിവസേന ബാലാസാഹബ് അംഗങ്ങൾക്ക് നേരെ ശിവസേന വക്താവ് സഞ്ജയ് റാവത്ത് വധഭീഷണി മുഴക്കിയിരുന്നു. ഗുവാഹട്ടിയിൽ നിന്നും 40 മൃതദേഹങ്ങൾ ഉടൻ എത്തും. അവയെ നേരെ പോസ്റ്റ്മോർട്ടത്തിന് അയക്കണം. ഇതായിരുന്നു റാവത്തിന്റെ വാക്കുകൾ.
#WATCH | Shiv Sena workers vandalised the office of Gondia's Independent MLA Vinod Agrawal, in Gondia today.#MaharashtraPoliticalCrisis
(Source: CCTV) pic.twitter.com/0uCUk1uHXP
— ANI (@ANI) June 27, 2022
Comments